January 15, 2026

കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു.

പഴയന്നൂർ: പഴയന്നൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. വടക്കേത്തറ ഡപ്പൂൽതൊടി കൃഷ്ണൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നേ കാലോടെയാണ് സംഭവം. ആടിന് തീറ്റ ശേഖരിക്കാൻവീടിനടുത്തുള്ള തൊടിയിൽ സഹായി രാമകൃഷ്ണനെ കൊണ്ട് പ്ലാവില വെട്ടുന്നതിനിടയിൽ കടന്നൽ കൂടിളകി വീണു. താഴെ നിന്ന കൃഷ്ണനെ കടന്നൽ ആക്രമിച്ചു. പ്ലാവിൽ നിന്നിറങ്ങിയ രാമകൃഷ്ണൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കും കടന്നൽ കുത്തേറ്റിരുന്നു. കൃഷ്ണനെ വടക്കേത്തറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.