മംഗലംഡാം: കാട്ടാന ശല്യം പരിഹരിക്കാൻ സൗരോർജ വേലി സ്ഥാപിക്കുമെന്നു കെ ഡി പ്രസേനൻ എംഎൽഎ. നേർച്ചപ്പാറയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ച സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വനാതിർത്തിയോടു ചേർന്നു നേർച്ചപ്പാറ മുതൽ കടപ്പാറ വരെ, തൂക്കിയിടുന്ന മാതൃകയിലുള്ള സൗരോർജ വേലി സ്‌ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും.
ഇക്കാര്യം വനം വകുപ്പ് മന്ത്രിയുമായും, ജില്ലാ കലക്ടറുമായും സംസാരിച്ചതായും എംഎൽഎ പറഞ്ഞു. തെരുവു വിളക്കുകൾ സ്ഥാപിക്കുക, ചെള്ളിക്കയം ഭാഗത്തെ വനം വകുപ്പിൻ്റെ ഔട്പോസ്റ്റിൽ ജീവനക്കാതെ സ്‌ഥിരമായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉടൻ നടപ്പാക്കും. കെ.കെ .മോഹനൻ, പി.വി. കൃഷ്ണൻ, ആർ. അരവിന്ദാക്ഷൻ എന്നിവർ എംഎൽഎയെ അനുഗമിച്ചു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.