വൈദികന്റെ വേഷം കെട്ടി പണപ്പിരിവ് നടത്തിയ ആലത്തൂർ സ്വദേശി പോലീസിന്റെ പിടിയിൽ.

മുനമ്പം: വൈദികന്റെ വേഷം കെട്ടി പണപ്പിരിവ് നടത്തിയ ആലത്തൂർ സ്വദേശിയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തരൂർ സ്വദേശിയായ ബിനോയ് ജോസഫിനെ ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

ചികിത്സാ സഹായത്തിനെന്ന പേരിൽ വൈദിക വേഷം കെട്ടി ഇയാൾ വീടുകളിൽ പിരിവിന് എത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. പൊലീസ് ബിനോയിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അനോഷിച്ച് വരികെയാണെന്ന് അറിയിച്ചു.