വക്കീലും-എസ്.ഐ.യും തർക്കം; സി.ഐ. കോടതിയിൽ ഹാജരായി.

ആലത്തൂർ: ഒരാളുടെ മരണത്തിന് കാരണമായ ബസപകടത്തിലെ ബസ് ജാമ്യത്തിലിറക്കാൻ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനും, ആലത്തൂർ എസ്.ഐ.യുമായി ഉണ്ടായ വാക്കുതർക്കം സംബന്ധിച്ച കേസിൽ ആലത്തൂർ സി.ഐ. ഇന്നലെ ആലത്തൂർ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരായി. വകുപ്പുതല പരിശീലനത്തിലായതിനാൽ എസ്.ഐ. സമൻസ് കൈപ്പറ്റുകയോ, കോടതിയിൽ ഹാജരാകുകയോ ചെയ്തില്ല. ഇരുവരോടും 17-ന് മറുപടിയും ആക്ഷേപവും അറിയിക്കാൻ കോടതി നിർദേശിച്ചു.