പാലക്കാട്: കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരുടിക്കാട് ഇന്ന് കാലത്ത് വാഹന പരിശോധനയിൽ സംശയം തോന്നിയ ഹോണ്ട ജാസ് കാറിനെ തടഞ്ഞ സമയം നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടികൂടി. കടുങ്ങാപുരം അങ്ങാടിപ്പുറം മലപ്പുറം സ്വദേശിയായ മുഹമ്മദ് കുട്ടി വയസ് 41,പുത്തനങ്ങാടി മലപ്പുറം സ്വദേശി മുഹമ്മദ് നിസ്സാർ വയസ് 36, എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.
കേരള അതിർത്തികളിൽ കൂടി പലതരത്തിൽ കുഴൽപ്പണം കടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കസബ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ കുഴൽപ്പണം പിടികൂടാൻ കടിഞ്ഞത്. കഴിഞ്ഞ 3 വർഷത്തിനിടയിൽ പാലക്കാട് മാത്രം പത്തോളം ഹൈവേ റോബറി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോയമ്പത്തൂർ നിന്നാണ് പണം മലപ്പുറത്തേക്ക് കടത്താൻ ശ്രമിച്ചത് എന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
ആദ്യമായാണ് കേസിൽ ഉൾപ്പെടുന്നത്. പ്രതികളിൽ ഒരാളായ മുഹമ്മദ് നിസ്സാർ 2021 ൽ കസബ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ടായ കേസിലെ പരാതിക്കാരുടെ കാറിൻ ഉണ്ടായിരുന്ന ആളാണ്. പണത്തിൻ്റെ ഉറവിടത്തെ കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് ജില്ല പോലീസ് മേധാവി ശ്രീ ആനന്ദ് IPS, എ എസ് പി അശ്വതി ജിജി IPS എന്നിവരുടെ നിർദ്ദേശ പ്രകാരം പാലക്കാട് കസബ ഇൻസ്പെക്ടർ രാജീവ് NS, എസ് ഐ മരായ ഹർഷാദ് എച്ച് ,മനോജ് കുമാർ, ബാബു,സീനിയർ പോലീസ് ഓഫീസർമാരായ രാജിദ് .ആർ, സായൂജ്, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, ഷാജഹാൻ, വിനോദ്, ശരവണൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും കുഴൽപ്പണവും കാറും പിടികൂടിയത്.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.