വ്യവസായ വാണിജ്യ വകുപ്പ് ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിച്ചു.

വണ്ടാഴി: വണ്ടാഴി ഗ്രാമപഞ്ചായത്ത് വ്യവസായ വാണിജ്യ വകുപ്പ് ലോൺ, ലൈസൻസ് , സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ വിനു. എ, വ്യവസായ ഓഫീസർ വിനു. കെ, ബറോഡ ബാങ്ക് മാനേജർ സൂരജ്, ഫെഡറൽ ബാങ്ക് മാനേജർ സുമിത്, ഇന്റേൺ ഐശ്വര്യ, മെമ്പർമാർ പങ്കെടുത്തു.