പാലക്കാട് ആലത്തൂര്‍ അണക്കപ്പാറയില്‍ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തി. 420 ലിറ്റര്‍ സ്പിരിറ്റാണ് ഗോഡൗണിൽ നിന്ന് പിടികൂടിയത്.20 കന്നാസ് വെള്ളം ചേര്‍ത്ത സ്പിരിറ്റും പിടിച്ചെടുത്തു. 2000 ലിറ്റര്‍ വ്യാജ കളള് ഈ ഗോഡൗണില്‍ നിന്ന് തന്നെ കണ്ടെടുത്തു.
എട്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നു എക്സൈസ് സ്ക്വാഡ് അറിയിച്ചു.ഇവരിൽ നിന്ന് 12 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.വീട് കേന്ദ്രീകരിച്ചാണ് ഈ വ്യാജ കള്ള് നിർമ്മാണം എന്ന് എക്സൈസ് സ്ക്വാഡ് പറഞ്ഞു



Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു