മംഗലംഡാം: കുന്നംകോട്ടുകുളം കുടുംബശ്രീ കൂട്ടായ്മ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. രമേശ് ഉദ്ഘാടനം ചെയ്തു. സജ്‌ന അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർത്തിക സ്വാഗതവും, ശാരദ ഗോപിനാഥ്, അഷറഫ് എന്നിവർ ആശംസയും, മയൂരി നന്ദിയും പറഞ്ഞു. കുടുംബശ്രീ യൂണിറ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. ഒന്നാം വാർഷികത്തിന്റെ മാറ്റുക്കൂട്ടാൻ കുടുംബശ്രീ യൂണിറ്റിന്റെ കലാപരിപാടിയും ഉണ്ടായിരുന്നു.
കുന്നംകോട്ടുകുളം കുടുംബശ്രീ കൂട്ടായ്മ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.