അയിലൂർ മലയോരമേഖലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ മഴക്കുഴി നിർമാണം നടത്തും.

അയിലൂർ: മലയോരമേഖലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ മഴക്കുഴി നിർമാണം നടത്തും. നെന്മാറ വനം ഡിവിഷനുകീഴിൽ തിരുവഴിയാട് സെക്ഷനിലാണ്. വനംവകുപ്പിന്റെ പദ്ധതിയിലുൾപ്പെടുത്തിയാണിത്. കരിമ്പാറ, തളിപ്പാടം, ചേവിണി, നിരങ്ങൻപാറ തുടങ്ങിയ ഭാഗങ്ങളിലായി വനമേഖലയിലായി ഒരുമീറ്റർ നിളവും, അരമീറ്റർ വീതിയും അരമീറ്റർ ആഴവുമുള്ള മഴക്കുഴികളാണ് നിർമിക്കുന്നത്. തൊഴിലുറപ്പു തൊഴിലാളിളെ ഉപയോഗിച്ച് 14 ദിവസംകൊണ്ട് 1,038 തൊഴിൽദിനങ്ങൾ സൃഷ്‌ടിച്ചാണ് മഴക്കുഴി നിർമാണം പൂർത്തിയാക്കുന്നത്.