ആലത്തൂർ-മരുതംതടം റോഡിൽ മാർച്ച്‌ 15 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ആലത്തൂർ: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായ് വെങ്ങന്നൂരിൽ റോഡ് പൊളിച്ച് പൈപ്പിടുന്നതിനാൽ ആലത്തൂർ-മരുതംതടം റോഡിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ റോഡിൽ മാർച്ച് 15 വരെ ഗതാഗതം നിയന്ത്രിക്കും.

വാഹനങ്ങൾ പടയറ്റി-എരിമയൂർ പാതവഴി പോകണമെന്ന് ജല അതോറിറ്റി ചിറ്റൂർ എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ജൽജീവൻ മിഷൻ ആലത്തൂർ, കാവശ്ശേരി, പുതുക്കോട് ഗ്രാമപ്പഞ്ചായത്തുകൾക്കു വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി.