ബൈക്കിൽ തെരുവ് നായ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.

വടക്കഞ്ചേരി: കിഴക്കഞ്ചേരി റോഡിൽ ചന്തപ്പുരയിൽഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ തെരുവ് നായ ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. സ്വകാര്യ ബസ് കണ്ടക്ടർ ഇളവംപാടം ആനകുഴിപ്പാടം കണിയാർകുടിയിൽ ഷിബു വർഗീസിനാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായ പരിക്കേറ്റ ഇയാളെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.