കിഴക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ വട്ടപ്പാറ മേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വട്ടപ്പാറ ഇല്ലിക്കത്തറ ദാമോധരൻ രഞ്ജിത് സുകുമാരൻ, ആനകുത്തിയിൽ അപ്പു തുടങ്ങിയവരുടെ കൃഷിയിടങ്ങളിലെ വാഴ, കവുങ്ങ്, തെങ്ങ്, കുരുമുളക് കൃഷികൾ നശിപ്പിച്ചത്.
സാധാരണ പടക്കം പൊട്ടുന്ന ശബ്ദം കേട്ടാൽ കൃഷിയിടം വിട്ടുപോകുന്ന ആന ഇത്തവണ പല പ്രാവശ്യം പടക്കം പൊട്ടിച്ചിട്ടും കയറി പോയില്ലെന്ന് കർഷകർ പറഞ്ഞു. പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യവും ഉണ്ടന്നും റബർ ടാപ്പിങിനും മറ്റും പോയ പലരും നേരിട്ടു കണ്ടതായും പ്രദേശവാസികൾ പറഞ്ഞു.
വന്യമൃഗ ഭീഷണി നിലനിൽക്കുന്നത് കാരണം തോട്ടം മേഖലകളിൽ ടാപ്പിങ് മുടങ്ങുന്നതും പതിവായിരിക്കുകയാണ്. വനാതിർത്തിയിൽ സോളർ വേലി ഉണ്ടെങ്കിലും പ്രവർത്തനക്ഷമമല്ലെന്നും വനാതിർത്തി പൂർണ്ണമായും പെൻസിങ് ചെയ്ത് കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍