വടക്കഞ്ചേരി: ഈ ലൈറ്റുകള്‍ ഇങ്ങനെ നില്പ്പു മാത്രമേയുള്ളു. പ്രകാശിക്കില്ല. വടക്കഞ്ചേരി ടൗണില്‍ മെയിൻ റോഡില്‍ ബസ് സ്റ്റാൻഡിനു മുന്നിലായാണ് ഇത്തരം ഒട്ടേറെ സോളാർ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
തുടക്കത്തില്‍ ഏതാനും ദിവസം രാത്രിയില്‍ പ്രകാശിച്ചു. പിന്നീട് കണ്ണടച്ചെന്നാണ് സമീപത്തെ കച്ചവടക്കാർ പറയുന്നത്. ഒരു കാര്യമുണ്ട്, പകല്‍സമയം ഇങ്ങനെ വരിയായി ലൈറ്റുകള്‍ സ്ഥാപിച്ച പോസ്റ്റുകള്‍ നില്‍ക്കുന്നത് കാണാൻ ഭംഗി തന്നെയാണ്.
എന്നാല്‍ വെളിച്ചത്തിന്‍റെ ആവശ്യം വരുന്ന രാത്രിയിലും ഇവ കണ്ണടച്ചു നില്‍ക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുള്ളത്. രാത്രി ഇരുട്ടിലൂടെ ടൗണിലുടെ നടക്കാൻ മറ്റു മാർഗങ്ങള്‍ തേടേണ്ട ഗതികേടിലാണ് യാത്രക്കാരും മറ്റും. തകരാറുകള്‍ പരിഹരിച്ച് ലൈറ്റുകള്‍ തെളിയിക്കാൻ അധികൃതരും മെനക്കെടുന്നില്ല.
ടൗണിന്‍റെ ഹൃദയഭാഗമായ മന്ദം, ചെറുപുഷ്പം ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്ഥിതിയും ഇതുതന്നെയാണ്.
Similar News
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം