നെന്മാറ: മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുത്ത നവകേരളസദസ്സിന് സൗകര്യമൊരുക്കുന്നതിനായി സ്കൂളിനു മുന്നിൽ നിന്നും പൊളിച്ചുമാറ്റിയ കമാനം രണ്ടു മാസത്തിനുശേഷം പുനഃസ്ഥാപിച്ചു. നെന്മാറ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൻ്റ കമാനമാണ് ഇന്നലെ പുനഃസ്ഥാപിച്ചത്.
2023 നവംബർ 26-നാണ് സ്കൂളിനുമുന്നിലെ കമാനവും, മൈതാനത്തിൽ വേദി ഒരുക്കുന്നതിനായി മതിലും പൊളിച്ചുമാറ്റിയത്. പൊളിച്ചുമാറ്റിയ മതിൽ കഴിഞ്ഞമാസം പുനർനിർമിച്ചെങ്കിലും കമാനം സ്ഥാപിച്ചിരുന്നില്ല. ഡിസംബർ മൂന്നിനാണ് നെന്മാറമണ്ഡലത്തിലെ നവകേരളസദസ്സ് നടന്നത്.
പരിപാടിക്കുശേഷം പുനഃസ്ഥാപിച്ചുതരാമെന്ന് സംഘാടകസമിതി നൽകിയ ഉറപ്പിലാണ് പൊളിച്ചു നീക്കുന്നതിന് പി.ടി.എ. അനുമതി നൽകിയത്. കൂടാതെ സ്കൂളിനു മുന്നിൽ സ്ഥാപിച്ചിരുന്ന വിദ്യാർഥി സംഘടനകളുടെ കൊടിമരങ്ങളും പുനഃസ്ഥാപിച്ചു നൽകി.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.