ആലത്തൂർ: ആലത്തൂർ സബ് രജിസ്റ്റാർ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. കണക്കിൽ പെടാത്ത 9,400 രൂപ പരിശോധനയിൽ പിടിച്ചെടുത്തു. ആധാരം ചെയ്യാൻ ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നാണ് വിജിലൻസ് സംഘം സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
സബ് രജിസ്ട്രാർ ബിജുവിന്‍റെ കൈവശം 3,200 രൂപയും, ഹെഡ് ക്ലർക്ക് സുനിൽകുമാറിന്‍റെ കൈവശം 3,100 രൂപയും, ഓഫീസ് അസിസ്റ്റൻ് ബാബുവിന്‍റെ കൈവശം 3,100 രൂപയുമാണ് കണ്ടെത്തിയത്. ഓഫീസിലെ റെക്കോഡ് റൂമിലാണ് പണം ഒളിപ്പിച്ചിരുന്നത്. ഈ പണം എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെയാണ് വിജിലൻസ് സംഘം ഓഫീസിൽ എത്തിയത്. ഇവർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്ന് വിജിലൻസ് അറിയിച്ചു.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.