റിപ്പബ്ലിക് ദിന പരേഡിൽ മോട്ടോർ സൈക്കിൾ സാഹസിക പ്രകടനത്തിൽ പങ്കെടുത്ത ആർ. സന്ധ്യയെ ജന്മനാട് ആദരിച്ചു.

ചിറ്റിലഞ്ചേരി: റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിൽ നടന്ന പരേഡിൽ മോട്ടോർ സൈക്കിൾ സാഹസിക പ്രകടനത്തിൽ പങ്കെടുത്ത ചിറ്റിലഞ്ചേരി സ്വദേശിയായ ആർ. സന്ധ്യയ്ക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി. സശസ്ത്ര സീമാ ബലിലെ (എസ്.എസ്.ബി.) പശ്ചിമബംഗാൾ വിഭാഗത്തിൽ ജോലി ചെയ്യുന്ന സന്ധ്യ, ചിറ്റിലഞ്ചേരി തുടിക്കോട് രാമദാസിന്റെയും, വസന്തയുടെയും മകളാണ്. റോയൽ എൻഫീൽഡ് ബുള്ളറ്റ് ഡെയർ ഡെവിൾ ബൈക്കേഴ്‌സ് ടീമിൽ അംഗമായ സന്ധ്യ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലെ ഏണിയിൽ കയറിയുള്ള അഭ്യാസത്തിലാണ് പങ്കെടുത്തത്.