വടക്കഞ്ചേരിയിലെ പള്ളിയിൽ മോഷണം പതിവാകുന്നതായി പരാതി.

വടക്കഞ്ചേരി: ടൗണിനടുത്ത് കിഴക്കഞ്ചേരി റോഡിലുള്ള സി.എസ്.ഐ.സെന്റ്.പോൾസ് പള്ളിയിൽ മോഷണം പതിവാകുന്നതായി പരാതി. പള്ളിവളപ്പിൽ സൂക്ഷിച്ചിട്ടുള്ള റബ്ബർപ്പാൽ, ഒട്ടുപാൽ, പണിയായുധങ്ങൾ, ടാങ്കുകൾ തുടങ്ങിയവയാണ് കവരുന്നത്. സംഭവത്തിൽ വികാരി ഫാ. സണ്ണി എം.ദാനിയേൽ വടക്കഞ്ചേരി പോലീസിൽ പരാതി നൽകി.