നെന്മാറ: നെന്മാറ മേഖലയിൽ റബർതൈകള്‍ നട്ടുപിടിപ്പിച്ച ഒന്നും രണ്ടും വർഷമായ തോട്ടങ്ങളില്‍ തൈകള്‍ക്കു സംരക്ഷണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. ചെറുതൈകള്‍ക്കു കുടില്‍ കെട്ടിയും കവുങ്ങിൻപട്ട, തെങ്ങോല, വൈക്കോല്‍, കടലാസ് എന്നിവ ഉപയോഗിച്ചു തൈകളുടെ തവിട്ടുനിറത്തിലുള്ള ഭാഗത്ത് വെയിലേറ്റു പൊള്ളി ഉണക്കം തട്ടാതിരിക്കാനുള്ള സംരക്ഷണ പ്രവർത്തനമാണ് ആരംഭിച്ചത്.
കാട്ടുമൃഗശല്യം കുറഞ്ഞ ഭാഗങ്ങളില്‍ പുതുതായി നട്ട തോട്ടങ്ങളില്‍ ഇടവിളയായി വാഴകൃഷി ചെയ്തും തോട്ടത്തില്‍ തണല്‍ ക്രമീകരിച്ച ചൂടിനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങള്‍ ചില കർഷകർ നടത്തിയിട്ടുണ്ട്. റബർ തൈകള്‍ ഒരു വർഷത്തിലേറെ പ്രായമായ തോട്ടങ്ങളില്‍ മണ്ണിലെ ചൂടും ഈർപ്പം നഷ്ടപ്പെടലും ലഘൂകരിക്കാൻ തോട്ടപ്പയറുകളും വളർത്തിയിട്ടുണ്ട്.
അതോടൊപ്പം തൈകളുടെ ചുവടുഭാഗത്ത് മണ്ണിന് വെയില്‍ തട്ടി ചൂട് പിടിച്ച് ഉണ്ടാകുന്ന വേനല്‍ ആഘാതം കുറയ്ക്കാൻ തൈകള്‍ക്ക് ചുവിട്ടില്‍ ചപ്പുചവറുകളും ഉണങ്ങിയ പുല്ല്, കരിയില കൊണ്ട് പുതയിട്ട് സംരക്ഷിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
തൈകള്‍ക്ക് ചുവട്ടില്‍ ഇട്ട ഉണക്ക ഇലയും പുല്ലുകളും ചില പ്രദേശങ്ങളില്‍ തുരപ്പൻ തുടങ്ങിയ എലി വർഗ ജീവികള്‍ തൈകളുടെ ചുവടുഭാഗം തുരന്ന് തായ്ത്തടി കാർന്നു തിന്ന് ഉണക്ക ഭീഷണിയും ഉയർത്തുന്നുണ്ട്.
റബർ ടാപ്പിംഗ് നടക്കുന്ന തോട്ടങ്ങളിലെ മരങ്ങളില്‍ ഇലകൊഴിച്ചില്‍ ഉണ്ടായതോടെ വെട്ടുപട്ട ചൂടേറ്റ് ഉണ്ടാകുന്ന ഉണക്കം ഒഴിവാക്കുന്നതിനായി ചൈന ക്ലേ, ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ച് വെള്ളപൂശുന്ന ജോലിയും ആരംഭിച്ചു.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.