നെന്മാറ: വല്ലങ്ങി-വിത്തനശ്ശേരി സഹകരണ ബാങ്കിൽ വായ്പാ വിതരണത്തിൽ വ്യാപക ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് കൊല്ലങ്കോട് യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരിച്ചുപിടിക്കാൻ നടപടിയുണ്ടായില്ല.
എംഎംബിഎസ് പദ്ധതിയിൽ ലേല സംഖ്യ ജാമ്യം വാങ്ങാതെ നൽകി.
2023 ജൂലൈ വരെ ബാങ്കിന് 46.63 ലക്ഷം രൂപ ഈടാക്കാൻ ബാക്കിയുണ്ട്. നിയമപരമല്ലാത്ത രേഖകൾ സ്വീകരിച്ചു തുക അനുവദിച്ചിട്ടുണ്ട്. ഭരണസമിതി അംഗങ്ങളുടെ ശുപാർശയില്ലാതെയാണു 35 വായ്‌പകൾ അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ ബാങ്കിന് 14.84 കോടി രൂപ തിരിച്ചുകിട്ടാനുണ്ട്. നിലം ഈടായി നൽകിയ വായ്‌പ കളിൽ മതിപ്പുവില രേഖപ്പെടുത്തിയിട്ടില്ല.
2021-2022 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബാങ്ക് 3.41 കോടി രൂപ നഷ്ടത്തിലാണു പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. അടിസ്ഥാന രേഖകൾ ഇല്ലാതെ വസ്തു വാങ്ങുന്നതിനുള്ള വായ്‌പാ അപേക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായാണു റിപ്പോർട്ട്. 12 അപേക്ഷകളിൽ കൈവശാവകാശ സർട്ടിഫിക്കറ്റും, നികുതി രസീതിയും ഇല്ലാതെ വായ്പ തുക അനുവദിച്ചു.
2019 വരെ നൽകിയ 41 വായ്‌പകളിൽ ആറെണ്ണത്തിൻ്റെ മാത്രമാണു തിരിച്ചടവ് പൂർത്തിയായിട്ടുള്ളത്. ബാക്കി 35 വായ്പകളിൽ 9 എണ്ണത്തിൽ തിരിച്ചടവുണ്ടായിട്ടില്ല. വായ്‌പ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാരുടെ ഭാഗത്തു നിന്നു വീഴ്‌ചകൾ സംഭവിച്ചുവെന്നാണു റിപ്പോർട്ടിലുള്ളത്.
അതേസമയം ബാങ്കിൽ നിന്നു വായ്‌പ എടുത്തു കുടിശിക
വരുത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരുന്നതായി സിപിഎം ഭരിക്കുന്ന ബാങ്ക് ഭരണ സമിതി അധികൃതർ അറിയിച്ചു.
Similar News
പന്നിയേയും, കുരങ്ങിനേയും തുരത്താൻ ‘സൂത്രതോക്കുമായി’ മഹാരാഷ്ട്രാ ദമ്പതിമാർ.
പണിക്ക് വേഗമേറണം, സുരക്ഷ ഉറപ്പാക്കണം
വൈക്കോലിനു പൊന്നുംവില; കിട്ടാക്കനി