വടക്കഞ്ചേരി: കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരാഗ്നി നാളെ വടക്കഞ്ചേരിയിൽ എത്തിചേരുന്നതിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പരിപാടിക്ക് എത്തിച്ചേരുന്ന വാഹനങ്ങൾ ചെറുപുഷ്പം സ്കൂളിനു മുൻവശം നിർത്തി ആളുകളെ ഇറക്കി വലിയ വാഹനങ്ങൾ യുബിഎസ് വില്ലാ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതും ചെറിയ വാഹനങ്ങൾ സർവീസ് റോഡിൽ പാർക്ക് ചെയ്യേണ്ടതുമാണ്.
തൃശ്ശൂരിൽ നിന്നും പാലക്കാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ തങ്കം ജംഗ്ഷൻ വഴി സർവീസ് റോഡിലൂടെ റോയൽ ജംഗ്ഷനിലൂടെ നേരെ ഹൈവേയിലേക്ക് പോകേണ്ടതാണ്. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെറുപുഷ്പം വഴി റോയൽ ജംഗ്ഷനിലൂടെ പോകേണ്ടതാണ്.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.