January 16, 2026

അയിലൂർ ഗ്രാമപഞ്ചായത്തിലെ വാതക ശ്മശാനം തുറന്നു.

അയിലൂർ: അയിലൂർ ഗ്രാമപഞ്ചായത്തിലെ വാതക ശ്മശാനം തുറന്നു. നാലു വർഷം മുൻപ് ആരംഭിച്ച പദ്ധതി പല കാരണങ്ങളാൽ നിർത്തിവച്ചെങ്കിലും ആവശ്യമായ യന്ത്രങ്ങളും മറ്റും എത്തിച്ചു കഴിഞ്ഞ ദിവസം പ്രവർത്തന സജ്ജമാക്കി. 1.5 കോടി രൂപ മുടക്കി പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്‌തമായി നടപ്പാക്കിയ പദ്ധതി അയിലൂർ പഞ്ചായത്ത് മേഖലയിലുള്ളവരുടെ ദീർഘ കാലത്തെ ആവശ്യമായിരുന്നു.

അയിലൂർ- മൂല റോഡിലുള്ള പഞ്ചായത്തിൻ്റെ പൊതുശ്‌മശാനത്തിൽ തന്നെയാണു സംസ്‌ക്‌കാരം നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. നിലവിൽ നെന്മാറ പഞ്ചായത്തിന്റെ വക്കാവ് വാതക ശ്മശാനത്തെയാണ് മേഖലയിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത്. ഇന്ന് വൈകിട്ട് 4ന് കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു.