വടക്കഞ്ചേരി: തരൂർ ചന്തം ഇപ്പോള്‍ ഇങ്ങനെയൊക്കെയായി. പാതയോരങ്ങള്‍ മനോഹരവും ഹരിതാഭവുമാക്കാൻ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നട്ട തണല്‍ മരതൈകള്‍ പൊന്തക്കാടു കയറിയും ആടുമാടുകള്‍ കടിച്ചും വെള്ളം കിട്ടാതെയും നശിച്ചു.
മരതൈകള്‍ക്കു ചുറ്റും നെറ്റ് വേലി സ്ഥാപിച്ചിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. കൂടിനുള്ളിലും പാഴ്ചെടികള്‍ അതിക്രമിച്ചു കയറി ചെടികളെ ഞെക്കി ഞെരുക്കി.
തരൂർ ചന്തം എന്നാണ് ഇതിനെ അന്നു പേരിട്ടത്. ഈ ബോർഡുകള്‍ ഇപ്പോഴും കൂടുകളില്‍ തൂങ്ങിനില്‍പ്പുമുണ്ട്.
ലോക പരിസ്ഥിതി ദിനങ്ങളില്‍ നടുന്ന ചെടികളുടെയെല്ലാം ഗതി ഇങ്ങനെയാകുമെന്ന് അറിയാമെങ്കിലും എംഎല്‍എ ഉദ്ഘാടനം ചെയ്ത തൈ നടീല്‍ ഇങ്ങനെ പൊന്തക്കാട് കയറി ആളുകള്‍ക്ക് അതും ഇതും പറയാനുള്ള വകയാകുമെന്നു നാട്ടുകാരും അത്ര പ്രതീക്ഷിച്ചില്ല.
Similar News
മുടപ്പല്ലൂര്‍-ചെല്ലുപടി, കരിപ്പാലി-പാളയം റോഡുകള്‍ മാലിന്യ നിക്ഷേപകേന്ദ്രമാകുന്നു.
നെന്മാറ ബസ് സ്റ്റാൻഡ് പരിസരം മാലിന്യ കൂമ്പാരം.
പദ്ധതികള്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ല, വികസനം വഴിമുട്ടി നെല്ലിയാമ്പതി.