നെന്മാറ: കാട്ടുതീ പ്രതിരോധത്തിനായി കൃഷിയിടങ്ങളില്‍ നടപടികള്‍ ആരംഭിച്ചു. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങളിലെ റബർ തോട്ടങ്ങളിലാണ് കർഷകർ തീ പ്രവേശിക്കാത്ത രീതിയില്‍ ഇലകളും, ഉണങ്ങിയ പുല്ലുകളും മാറ്റി പ്രതിരോധം തീർത്തത്. പവർ സ്പ്രേയറുകള്‍ ഉപയോഗിച്ച് ശക്തമായ കാറ്റടിച്ച് ഉണങ്ങിയ കരിയിലകള്‍ ദൂര സ്ഥലങ്ങളിലേക്ക് മാറ്റിയാണ് തീപിടിത്ത സാധ്യത ഒഴിവാക്കുന്നത്.
തോട്ടങ്ങളുടെ അതിരുകള്‍ക്ക് സമീപത്തുള്ള ചെടികളും പുല്ലും തൊഴിലാളികളെ ഉപയോഗിച്ച് ചെത്തി മാറ്റി ഫയർ ലൈൻ മാതൃകയില്‍ തീ പടരുന്നത് ഒഴിവാക്കുന്നതിനായി പണികളും സജീവമായി നടക്കുന്നു. അഞ്ചും പത്തും അടി വീതിയിലാണ് കൃഷിയിടങ്ങള്‍ക്ക് ചുറ്റും സംരക്ഷണവഴി ഒരുക്കിയിരിക്കുന്നത്. പോത്തുണ്ടി, കല്‍ച്ചാടി, ഒലിപ്പാറ, ഓവുപാറ, കൊടിക്കരുമ്ബ്, കൈതച്ചിറ പ്രദേശങ്ങളിലാണ് തീ തടയുന്നതിനുള്ള മുൻകരുതലുകള്‍ ആരംഭിച്ചിരിക്കുന്നത്. മുൻവർഷങ്ങളില്‍ വനമേഖലയില്‍ നിന്നും വഴിപോക്കർ വലിച്ചെറിയുന്ന തീപ്പെട്ടി കൊള്ളി മുതലായവയില്‍ നിന്നും തീ പടർന്ന് നിരവധി കൃഷിയിടങ്ങള്‍ അഗ്നിക്കിരയായിരുന്നു.
ടാപ്പിംഗ് നടന്നുകൊണ്ടിരിക്കുന്ന റബർ തോട്ടങ്ങളിലും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇലകൊഴിഞ്ഞത് തോട്ടങ്ങളില്‍ കരിയിലകള്‍ കൂടികിടക്കുന്നതിന് വഴിയൊരുക്കി. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ജാഗ്രത മുന്നറിയിപ്പ് ബോർഡുകളും ചിലയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.