നെന്മാറ-വല്ലങ്ങി വേലയ്ക്ക് ഇന്ന് കൂറയിടും.

നെന്മാറ: ഏപ്രിൽ രണ്ടിന് ആഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേലയ്ക്ക് ഇന്ന് കൂറയിടും. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രസന്നിധിയിൽ രാത്രി 7.30-നാണ് ചടങ്ങ്. ആഘോഷവുമായി ബന്ധപ്പെട്ട നെന്മാറ, വല്ലങ്ങി, തിരുവഴിയാട്, അയിലൂർ, വിത്തനശ്ശേരി എന്നീ അഞ്ചുദേശങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പിച്ചശേഷം വിളിച്ചുചൊല്ലി കൂറയിടും.

വാദ്യാകമ്പടിയിൽ നടക്കുന്ന ചടങ്ങിൽ വേലക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ ദേശവാസികൾ പങ്കെടുക്കും. കൂറയിടുന്നതോടെ ക്ഷേത്രത്തിൽ 21 ദിവസത്തെ ദാരികവധം കളംപാട്ടിന് തുടക്കമാകും.

ഏപ്രിൽ മൂന്നിന് സമാപിക്കും. ദേശങ്ങളിൽ ആഘോഷത്തിന് ആരംഭം കുറിച്ച് 22-ന് രാത്രി 10-ന് മുളം കൂറയിടും. നെന്മാറയിൽ ദേശമന്ദിലും വേട്ടയ്ക്കെ‌ാരുമകൻ ക്ഷേത്രത്തിലും വല്ലങ്ങിയിൽ ദേശമന്ദിലും ചടങ്ങുണ്ടാകും.