ബസ്സും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ആലത്തൂർ: പഴയന്നൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ വെള്ളാറുകുളം നെയ്തുകുളങ്ങര ശശികുമാറിന്റെ മകൻ ശരത്കുമാർ (27)ആണ് മരിച്ചത്. പഴയന്നൂരിൽ നിന്ന് ബൈക്കിൽ ആലത്തൂരിലേക്ക് പോവുകയായിരുന്ന ശരത് എതിരെ ആലത്തൂരിൽ നിന്ന് പഴയന്നൂരിലേക്ക് വരികയായിരുന്ന കൃഷ്ണകൃപ എന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് അപകട സ്ഥലത്ത് വെച്ചുതന്നെ തല്ക്ഷണം മരിച്ചിരുന്നു.