വടക്കഞ്ചേരി: ഗ്രാമപ്പഞ്ചായത്തിന്റെ ആര്യങ്കടവിലുള്ള മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജൈവവള ഉത്പാദനം പുനരാരംഭിച്ചു. കടകളിൽനിന്ന് ശേഖരിക്കുന്ന ജൈവമാലിന്യം തുമ്പൂർമുഴി മാതൃകാ കമ്പോസ്റ്റ്, തുറന്നസ്ഥലത്തുള്ള ജൈവമാലിന്യ സംസ്കരണ പ്രക്രിയയായ വിൻഡ്രോ കമ്പോസ്റ്റിങ് എന്നിവ മുഖാന്തരമാണ് ജൈവവള ഉത്പാദനം നടക്കുന്നത്. മുമ്പ് സംസ്കരണ കേന്ദ്രത്തിൽ തുമ്പൂർമുഴി കമ്പോസ്റ്റ് മാത്രമാണുണ്ടായിരുന്നത്.
പട്ടണത്തിൽനിന്നുള്ള മാലിന്യത്തിന്റെ അളവ് കൂടിയതോടെ തുമ്പൂർമുഴി മാതൃകയിൽ മാത്രമായി സംസ്‌കരിക്കാൻ കഴിയാതെയാണ് ജൈവവള ഉത്പാദനം നിലച്ചത്. തുടർന്ന് വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഷെഡ്ഡ് നിർമിച്ച് വിൻഡ്രോ കമ്പോസ്റ്റിങ്ങിനുള്ള സൗകര്യമൊരുക്കിയതോടെ പ്രവർത്തനങ്ങൾ സുഗമമായി. ഒരു ടൺ ജൈവമാലിന്യം വില്പനയ്ക്ക് തയ്യാറാക്കിയതായി അധികൃതർ അറിയിച്ചു.
കിലോഗ്രാമിന് 15 രൂപയാണ് വില. കർഷകർക്ക് നേരിട്ടെത്തി ജൈവവളം വാങ്ങാമെന്നും അധികൃതർ അറിയിച്ചു. ഒന്നാംവിള നെൽക്കൃഷി തുടങ്ങുന്ന സമയത്ത് സബ്സിഡി നിരക്കിൽ ജൈവവളം വിതരണം ചെയ്യും.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.