വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത തേനിടുക്കില്‍ അപകട ചാലുകള്‍ ഇല്ലാതാക്കാനുള്ള റോഡ് ലെവലിംഗ് പണികള്‍ തുടങ്ങി. കൂടുതല്‍ അപകട സാധ്യതയുള്ള ഭാഗങ്ങള്‍ ചിപ്പ് ചെയ്ത് റീ ടാറിംഗ് പണികളാണ് നടത്തുന്നത്.
പാതകളിലെ അദൃശ്യമായ അപകട ചാലുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത നല്‍കിയിരുന്നു. പുറമേയ്ക്ക് റോഡ് ലെവല്‍ നിരപ്പാണെന്നേ തോന്നൂ. എന്നാല്‍ വാഹനം ഓടിച്ചു പോകുമ്പോൾ ആടിയുലയും. ചിലപ്പോള്‍ നിയന്ത്രണം വിട്ട് വാഹനം അപകടത്തില്‍ പെടും. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയാണ് ഇവിടെ കൂടുതലും അപകടത്തില്‍പെട്ടിരുന്നത്.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍