KSRTC ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പുതുക്കോട് സ്വദേശിയായ മുന്‍ KSRTC ജീവനക്കാരന്‍ പിടിയില്‍.

വടക്കഞ്ചേരി: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ മുന്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ അറസ്റ്റില്‍. പുതുക്കോട് സ്വദേശി മോഹനനാണ് (57) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10:50-നായിരുന്നു സംഭവം.

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന യാത്രക്കാരിയോട് വടക്കഞ്ചേരിക്ക് സമീപം എത്തിയപ്പോള്‍ അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഉടന്‍ തന്നെ യാത്രക്കാരി കണ്ടക്ടറോട് വിവരം പറഞ്ഞു.

കണ്ടക്ടകറും മറ്റ് യാത്രക്കാരും ചേര്‍ന്ന് മോഹനനെ പിടിച്ച് നിര്‍ത്തി വടക്കഞ്ചേരി പോലീസിന്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വടക്കഞ്ചേരി പോലീസെത്തി മോഹനനെ അറസ്റ്റു ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴിയും രേഖപ്പെടുത്തി.