അനധികൃത പടക്ക നിർമ്മാണം നടത്തിയ നെന്മാറ സ്വദേശികൾ ഉൾപ്പെടെ 3 പേർ പിടിയിൽ.

നെന്മാറ: കൊല്ലങ്കോട് വേങ്ങപ്പാറയിലുള്ള തെങ്ങിൻതോപ്പിൽ കരിമരുന്ന് ഉപയോഗിച്ച് അനധികൃതമായി പടക്ക നിർമ്മാണം നടത്തിയ നെന്മാറ-കരിങ്കുളം കുണ്ടിലിടിവ് വീട്ടിൽ രാജൻ. കെ, സുനിൽ. പി, ആലത്തൂർ-കാവശ്ശേരി മുട്ടക്കൽ വീട്ടിൽ രതീഷ് എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ സ്ഥലത്ത് നിന്നും 3100 ഓലപ്പടക്കങ്ങളും, 9 കിലോ ഗ്രാം കരിമരുന്നും, 31.5 കിലോഗ്രാം അലുമിനിയം പൗഡറും പിടികൂടി.