നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു.

നെന്മാറ: നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതിയായി. കഴിഞ്ഞ ദിവസം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുകാട്ടി ജില്ലാ മജിസ്ടേറ്റ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ വേലകമ്മറ്റികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ജില്ലാ മജിസ്ടേറ്റിനോട് തീരുമാനം പുനപരിശോധിക്കാൻ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.

ഇതുനു പിന്നാലെ കൂടുതൽ രേഖകളും, മറ്റും വിവിധ ദേശങ്ങൾ സമർപ്പിച്ചതിനെ തുടർന്ന് നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് ഹൈക്കോടതി കർശനമായ നിബന്ധനകളോടെ അനുമതി നൽകാനും നിർദേശിച്ചു.

പോലീസ്, ഫയർ ഫോഴ്‌സ് എന്നിവയുടെ പങ്കാളിത്തത്തോടെ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ഏപ്രിൽ രണ്ടിനാണ് പ്രസിദ്ധമായ നെന്മാറ വല്ലങ്ങി വേല.