ആലത്തൂർ: തരൂര്‍ പഞ്ചായത്തിലെ നെല്ലുകുത്താംകുളത്തെയും മരുതക്കോടിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പ്രചരണബോര്‍ഡുകള്‍ രാത്രിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. തരൂര്‍ മണ്ഡലത്തിലെ 4ാം വാര്‍ഡ് മരുതകോടും, തരൂര്‍4ാം വാര്‍ഡ് നെല്ലുകുത്താകുത്താംകുളത്തെയും ബോര്‍ഡുകളാണ് ബ്ലൈഡുകൊണ്ട് കീറി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം കിഴക്കഞ്ചേരിയില്‍ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും തീവെച്ച് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസിന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കിയിരുന്നു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.