കിഴക്കഞ്ചേരി: പത്ത് ദിവസം മുൻപ് കാണാതായ പുരുഷനേയും, സ്ത്രീയേയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി പനംകുറ്റി കുടുമിക്കൽ വീട്ടിൽ വിനോദ് (52), കൊടുമ്പാല ആദിവാസികോളനിയിലെ സിന്ധു(35) എന്നിവരുടെ മൃതദേഹമാണ് ഒളകര വന മേഘലയിൽ കണ്ടെത്തിയത്.
കഴിഞ്ഞമാസം 28 മുതലാണ് ഇരുവരെയും കാണാതാവുന്നത്.
വിനോദിൻ്റെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിലും, സിന്ധുവിൻ്റെ മൃതദേഹം താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.
Similar News
പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു നിര്യതനായി
ഒടുകൂർ പൊറ്റയിൽ വീട്ടിൽ പരേതനായ അബ്ദുൾ മുത്തലിഫ് ഭാര്യ ബീപാത്തുമ്മ നിര്യാതയായി
ആലത്തൂർ ഇരട്ടക്കുളത്ത് വാഹന അപകടത്തിൽ മംഗലംഡാം പൈതല സ്വദേശി മരിച്ചു.