വടക്കഞ്ചേരി: ഒരു ഭാഗം മാത്രം ടാറിംഗ് നടത്തി വാഹനയാത്രികരെ അപകടകെണിയിലാക്കിയിരുന്ന മലയോര മേഖലയിലേക്കുള്ള കുന്നംകാട്- വാല്‍ക്കുളമ്പ് റോഡ് പൂർണമായും ടാറിംഗ് നടത്തി തല്‍ക്കാലത്തെക്കെങ്കിലും ഗതാഗത യോഗ്യമാക്കി. റോഡിന്‍റെ ഒരു ഭാഗം മാത്രം ടാറിംഗ് നടത്തി പിന്നീട് പണികള്‍ വൈകിയതിനെതിരെ വ്യാപകമായ പരാതികളുയർന്നിരുന്നു.
പുതിയ ടാറിംഗിന്‍റെ കറുപ്പും പഴയ ടാറിംഗിന്‍റെ മങ്ങിയ കറുപ്പും പൊട്ടിപ്പൊളിഞ്ഞ ഭാഗത്തെ മണ്‍ കളറുമായി പലവിധമായിരുന്നു റോഡിന്‍റെ കിടപ്പ്. റോഡില്‍ ആറ് കിലോമീറ്റർ ദൂരം വരുന്ന ഭാഗങ്ങള്‍ ഈ തരത്തിലാണ് ടാറിംഗ് നടത്തിയിരുന്നത്. ചിലയിടത്ത് കുഴിയടയ്ക്കല്‍ മാത്രമേ നടത്തിയിരുന്നുള്ളു.
റോഡിന്‍റെ ഒരു ഭാഗത്തു മാത്രം ടാറിംഗ് നടത്തിയിരുന്നതിനാല്‍ വാഹനങ്ങളെല്ലാം ടാറിംഗ് കഴിഞ്ഞ ഭാഗം പിടിച്ചാണ് പോയിരുന്നത്. എതിർ ദിശയില്‍ നിന്നും വാഹനം വന്നാല്‍ പെട്ടെന്ന് ഇടതുഭാഗത്തേക്ക് മാറുമ്ബോള്‍ നിരപ്പു വ്യത്യാസത്തില്‍ വാഹനം തെന്നി വീണാണ് അപകടമുണ്ടായിരുന്നത്.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍