January 15, 2026

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യുവാക്കൾക്ക് പരിക്ക്.

മംഗലംഡാം: കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യുവാക്കൾക്ക് പരിക്ക്. കിഴക്കഞ്ചേരി പറശ്ശേരി കുളക്കംപാടം സുലൈമാൻ മകൻ അനസ് (19) പറശ്ശേരി പൂപറമ്പ് സൈജൽ (19) എന്നിവർക്കാണ് പരിക്കേറ്റ്. ഇവരെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കഴിഞ്ഞ ദിവസം രാത്രി 10.30 ഓടുകൂടി ഒടുകൂരിന് സമീപത്ത് വച്ചാണ് സംഭവം. ബൈക്കുമായി പോകുന്നതിനിടെ പന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടുകയായിരുന്നു.