വണ്ടാഴി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മംഗലംഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ വണ്ടാഴി കമ്മാന്തറ, ശാന്ത നിവാസിൽ താമസിക്കുന്ന രതീഷ്.കെ (42) എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തി. കാപ്പ നിയമം 15(1)(a) പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും 6 മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി മംഗലംഡാം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ.എം.ബി. തുടർ നടപടികൾ സ്വീകരിച്ചു. പാലക്കാട് ജില്ലയിൽ മംഗലംഡാം പോലീസ് സ്റ്റേഷനിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.2023 വർഷത്തിൽ മംഗലംഡാം പോലീസ് സ്റ്റേഷൻ പരിധിയിലെ വണ്ടാഴി, തെക്കേക്കാട്, ആലമ്പള്ളം എന്ന സ്ഥലത്തുള്ള ഗോൾഡ് കവറിംങ് സ്ഥാപനത്തിൽ വച്ച് ഉണ്ടായ നരഹത്യാശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നടപടികൾ സ്വീകരിച്ചത്. അന്യായമായി തടസ്സം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുക, കൊലപാതകത്തിനുള്ള ശ്രമം, കുറ്റകരമായ നരഹത്യചെയ്യുവാനുള്ള ശ്രമം, ദേഹോപദ്രവത്തിനോ കയ്യേറ്റത്തിനോ അന്യായമായ തടസ്സത്തിനോ ഒരുക്കം കൂട്ടിയതിനുശേഷമുള്ള ഭവനഭേദനം, നഷ്ടം വരുത്തുന്ന വിധത്തിൽ ദ്രോഹം ചെയ്യുക, കുറ്റകരമായി ഭയപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് രതീഷിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വണ്ടാഴി രതീഷിനെ കാപ്പ ചുമത്തി നാടുകടത്തി.

Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.