കരിമ്പാറയിൽ കുടിവെള്ളം റോഡിൽ പാഴാകുന്നു.

കരിമ്പാറ: കരിമ്പാറ തളിപ്പാടത്ത് പൈപ്പ് ലീക്കായി കുടിവെള്ളം റോഡിൽ പാഴായി പോകുന്നു. നെന്മാറ-കരിമ്പാറ റോഡിൽ തളിപ്പാടം വന മേഖലയോട് ചേർന്നാണ് റോഡിലൂടെ വെള്ളം ഒഴുകുന്നത്. പൈപ്പിന്റെ വാൽവ് ലീക്കായി അതിലൂടെയാണ് വെള്ളം ഒഴുകി പോകുന്നത്.

കടുത്ത വേനലിൽ കിണറുകളിൽ വെള്ളം വറ്റിയതിനാൽ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന സാഹചര്യത്തിലാണ് കുടിവെള്ളം റോഡിൽ പാഴായി പോവുന്നത്. ജല അതോറിറ്റി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.