നെന്മാറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു.

നെന്മാറ: നെന്മാറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കരിമ്പാറ-തോടുകാട് പുത്തൻപുരക്കൽ സത്യഭാമ ബെന്നി (46) ആണ് മരണപ്പെട്ടത്. KSEB സീനിയർ അസിസ്റ്റൻ്റ് നോഡൽ ഓഫിസറായിരുന്നു. ഏപ്രിൽ 25ന് വൈകിട്ട് ജോലി കഴിഞ്ഞ് നെന്മാറയിൽ നിന്നും മകൻ്റെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുന്ന വഴി അളുവുശ്ശേരിയിൽ വെച്ച് കാറ് പിറകിൽ വന്ന് ഇടിക്കുകയായിരുന്നു.

ഇടിച്ച വാഹനം നിറുത്താതെ പോയി. നെന്മാറയിലെ അവൈറ്റിസ് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ രാവിലെ 10 മണിക്കാണ് മരണപ്പെട്ടത്. ഭർത്താവ്: പരേതനായ ബെന്നി അഗസ്റ്റിൻ.
മക്കൾ: തരുൺ.പി. ബെന്നി, ജിത്തു. പി. മ്പെന്നി.