January 15, 2026

വടക്കഞ്ചേരിയിൽ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു.

വടക്കഞ്ചേരി : വടക്കഞ്ചേരിയിൽ ടെസ്റ്റ് പോസിറ്റീവ് നിരക്ക് കൂടിയതിനാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആക്കുകയും, നിയന്ത്രണങ്ങൾ കടുപ്പിച്ചതിനെ തുടർന്ന് ടൗണിലേക്കുള്ള പ്രവേശനം ഒരു വഴിയിലൂടെ മാത്രം. തങ്കം ജങ്ഷനിൽ കുടി മാത്രമാണ് അകത്തേക്കും പുറത്തേക്കുമുള്ള വഴി. ഇവിടെ പോലീസ് പരിശോധനക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുക.

നിയന്ത്രണത്തിന്റെ ഭാഗമായി മംഗലം പാലംjn , റോയൽ jn, തിരുവറ, പ്രധാനി, പാളയം എന്നീ റോഡുകൾ പൂർണമായും അടച്ചു. പാളയം, തങ്കം jn എന്നീ ഭാഗങ്ങളിൽ പോലീസ് പരിശോധനയും ഉണ്ടായിരിക്കും.നഗരത്തിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.മെഡിക്കൽ ഷോപ്പുകൾ, പാരാ മെഡിക്കൽ സ്ഥാപനങ്ങൾ, ഹോട്ടൽ എന്നിവ തുറക്കും.