നെല്ലിയാമ്പതി: ജനവാസ മേഖലയിൽ ഭീതി പടർത്തി വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി. ഇന്നലെ രാവിലെ ആറരയോടെ എവിടി മണലാരു എസ്‌റ്റേറ്റ് കൂനംപാലം റൗണ്ട് പാഡിക്കു സമീപമാണു ചില്ലിക്കൊമ്പനെ കണ്ടത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയാണിത്. ഇന്നലെ രാത്രി വൈകിയും ചില്ലിക്കൊമ്പൻ സമീപത്തു തന്നെയുണ്ടെന്നു നാട്ടുകാർ പറഞ്ഞു. മുൻപും ഈ ഭാഗത്തു ചില്ലിക്കൊമ്പനെ കാണുന്ന പതിവുണ്ട്.
നേരത്തേ ഈ പ്രദേശത്തെ വിളക്കുകൾ ചില്ലിക്കൊമ്പൻ തകർത്തിരുന്നു. എന്നാൽ നാട്ടുകാർ ബഹളം വച്ചതോടെ കൊമ്പൻ തിരിച്ചുപോയി. ചക്ക, മാങ്ങ എന്നിവ വിളയുന്ന സമയത്തു ചില്ലിക്കൊമ്പൻ കാടിറങ്ങുന്ന പതിവുണ്ട്. എന്നാൽ ജനവാസ മേഖലയ്ക്കു സമീപം ആനയെത്തിയതിൽ നാട്ടുകാർ ആശങ്കയിലാണ്.
Similar News
കൃഷിയെല്ലാം കാട്ടാന ചവിട്ടിനശിപ്പിച്ചു.
മംഗലംഡാമിൽ കാട്ടാനയുടെ ആക്രമണത്തിൽ 2 അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു.
തൂക്കുവേലി പ്രവർത്തിക്കുന്നില്ല; നേർച്ചപ്പാറയിൽ വീണ്ടും കാട്ടാന.