ചിറ്റിലഞ്ചേരി: മദ്യപിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത് ചോദ്യം ചെയ്ത വിരോധത്താൽ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ഹരിദാസ്, നൊച്ചിക്കാട് വീട്, ചിറ്റിലഞ്ചേരി റിനേഷ്, നൊച്ചിക്കാട് വീട്, ചിറ്റിലഞ്ചേരി സുജിത്ത്, നൊച്ചിക്കാട് വീട്, ചിറ്റിലഞ്ചേരി ജിജീഷ്, പരതക്കാട് വീട്, ചിറ്റിലഞ്ചേരി എന്നിവർക്ക് 19 മാസം വെറും തടവും, 6500 രൂപ പിഴയും പാലക്കാട് IIIrd അഡീഷണൽ & സെഷൻസ് ജഡ്ജ് സീമാ CM ശിക്ഷ വിധിച്ചു.
കേസിലെ ഒന്നു മുതൽ നാലു കൂടിയ പ്രതികൾ മദ്യപിച്ച് ചിറ്റിലഞ്ചേരി അയ്യപ്പക്ഷേത്രത്തിൽ പ്രവേശിച്ചത് ക്ഷേത്ര കമ്മിറ്റി അംഗമായ ചിറ്റിലഞ്ചേരി പാട്ട വീട്ടിൽ സേതു മകൻ കലാധരൻ എന്നയാൾ ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് മേലാർകോട് ചെറുകുഞ്ചി പറമ്പ് ദേവർ പാടത്തുള്ള ഹിബ സ്റ്റോറിന് സമീപത്തേക്ക് വിളിച്ചുവരുത്തി ഇരു കൈകളും പുറകിലേക്ക് വലിച്ച് പിടിച്ച് നിർത്തി ഇരുമ്പു വടി കൊണ്ട് തലയിലും, നെറ്റിയിലും വലത് കൈയിലും, ശരീരത്തിൻറെ പല ഭാഗത്തും അടിച്ചു പരിക്കേൽപിച്ചും കൊല്ലും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയ കാര്യത്തിന് ആലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്.
എസ് ഐ മാരായ CD ജോയ്, MR അരുൺകുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജയപ്രകാശ് V ഹാജരായി. SCPO ശിവദാസ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിച്ചു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.