January 16, 2026

മഴയെത്തും മുമ്പേ മുന്നൊരുക്കം.

വണ്ടാഴി: വണ്ടാഴി ഗ്രാമ പഞ്ചായത്ത് മഴയെത്തും മുൻപേ മൂന്നൊരുക്കം മഴക്കാല പൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ എൽ രമേഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി ശശികല അദ്ധ്യക്ഷത വഹിച്ചു. സുബിത മുരളീധരൻ (ചെയർപേഴ്സൺ, ക്ഷേമ കാര്യം) എസ് ഷക്കീർ (ചെയർമാൻ, ആരോഗ്യം – വിദ്യാഭ്യാസം) കെ ജി സജീവ് കുമാർ (സെക്രട്ടറി), റമീസ് (ഡോക്ടർ F H C), മെമ്പർ മാരായ ശിവദാസ്, വാസു, സുധ (എച്ച് ഐ), ഷെറീഫ്, സംഗീത (VEO), അൻവർ, രാജേഷ്, ശോഭന (ജെ എച്ച് ഐ) ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിത കർമ്മസേന പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.