January 16, 2026

ജൽജീവൻ മിഷന്റെ വാട്ടർ മീറ്ററുകൾ മോഷണം പോയി.

ആലത്തൂർ: ജൽജീവൻ മിഷന്റെ ഗാർഹിക കണക്ഷന്റെ വാട്ടർ മീറ്ററുകൾ പാടൂർ ഭാഗത്തെ വീടുകളിൽ നിന്ന് മോഷണം പോകുന്നത് പതിവായി. പൈപ്പുകൾ സ്ഥാപിച്ച് രണ്ടുവർഷം കഴിഞ്ഞെങ്കിലും പലേടത്തും വെള്ളം കിട്ടുന്നില്ല. ഇതിനിടെയാണ് മീറ്ററുകൾ മോഷ്ടിക്കപ്പെടുന്നത്.

കാവശ്ശേരി പരിസരത്ത് രണ്ടുവർഷത്തിനിടെ രണ്ടുതവണ വ്യാപകമായി മീറ്ററുകൾ മോഷണം പോയിരുന്നു. സംഭവത്തിൽ കാവശ്ശേരി സ്വദേശി അറസ്റ്റിലാകുകയും ചെയ്തു. കാവശ്ശേരി ഗ്രാമപ്പഞ്ചായത്തോഫീസ്, കഴനി ചുങ്കം പെട്രോൾ പമ്പ്, ഇരട്ടക്കുളം പ്രദേശങ്ങളിലാണ് വാട്ടർ മീറ്ററുകൾ മോഷണം പോയത്.