വടക്കഞ്ചേരി: ദേശീയപാതയിൽ നിന്നു വടക്കഞ്ചേരി ടൗണിലേക്ക് പ്രവേശിക്കുന്ന ഡയാന ജംക്‌ഷനിൽ സർവീസ് റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അപകടങ്ങൾക്കിടയാക്കുന്നു. സ്ഥിരമായി ഇവിടെ വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നുണ്ട്. ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടെ സിഗ്നൽ സംവിധാനങ്ങളില്ലാത്തതും അപകടങ്ങൾ ഉണ്ടാക്കുന്നു.
ദേശീയപാതയിലെ മംഗലംപാലം, റോയൽ, തങ്കം, ജംക്‌ഷനുകളിലും അപകടം സ്ഥിരം സംഭവമായി. കഴിഞ്ഞ ദിവസം മംഗലപാലത്ത് ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. മംഗലംപാലത്ത് ബൈപാസ് റോഡ് ജംക്‌ഷനിൽ വഴി വിളക്കുകള്‍ പ്രകാശിക്കുന്നില്ല. ഇവിടെ സ്ഥിരം അപകടങ്ങള്‍ നടക്കുന്നു.
മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ നിന്ന് ബൈപാസ് റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടോളം അപകടങ്ങളുണ്ടായി. പാലക്കാട് ഭാഗത്ത് നിന്നു ദേശീയപാത വഴി വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലേക്ക് തിരിയുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങൾ അപകടമുണ്ടാക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
ദേശീയപാത റോയൽ ജംക്‌ഷനിൽ മുന്നറിയിപ്പ് ബോർഡുകളോ, സിഗ്നൽ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ കണ്ണമ്പ്ര റോഡിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളും ടൗണിൽ നിന്നു വരുന്ന വാഹനങ്ങളും പാത മുറിച്ച് കടക്കാൻ പണിപ്പെടുന്നു.
ഏറെ തിരക്കുള്ള തങ്കം ജംക്‌ഷനിലും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനങ്ങളൊന്നുമില്ല. ഇവിടെ സർവീസ് റോഡിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ വന്ന് ടൗണിലേക്ക് തിരിയുമ്പോൾ അപകടമുണ്ടാകുന്നു. എന്നിട്ടും മുന്നറിയിപ്പ് സംവിധാനങ്ങൾ ഇവിടെയില്ല.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.