മുടപ്പല്ലൂർ വേല ഇന്ന്.

മുടപ്പല്ലൂർ: അഴീക്കുളങ്ങര ഭഗവതിക്ഷേത്രംവേല ഇന്ന് ആഘോഷിക്കും. ഇന്നലെ നായ്ക്കരവേലയും കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ ആൽത്തറമേളവും നടന്നു. ആനച്ചമയ പ്രദർശനവും ഉണ്ടായി.

രാവിലെ അഞ്ചിന് പ്രത്യേക പൂജകളോടെ വേലയുടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചപൂജ, ദീപാരാധന, ഈടുവെടി, കേളി, പറ്റ് എന്നിവയ്ക്കുശേഷം 1.45-ന് നാലമ്പലംക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ഏഴാനകൾ അണിനിരക്കുന്ന എഴുന്നള്ളത്ത് തുടങ്ങും.

പുതുപ്പള്ളി കേശവൻ തിടമ്പേറ്റും. ചോറ്റാനിക്കര സുഭാഷ്, ഏലൂർ അരുൺദേവ് വാര്യർ, പാഞ്ഞാൾ വേലുക്കുട്ടി, മച്ചാട് ഉണ്ണിനായർ, തുറവൂർ രാകേഷ് കമ്മത്ത് തുടങ്ങിയവർ പഞ്ചവാദ്യത്തിന് നേതൃത്വംനൽകും.

എഴുന്നള്ളത്ത് പന്തലിൽ എത്തുന്നതോടെ മേളം തുടങ്ങും. പനങ്ങാട്ടിരി മോഹനൻ നേതൃത്വംനൽകും. തുടർന്ന് വെടിക്കെട്ട്, തൃത്തായമ്പക തുടങ്ങിയവ ഉണ്ടാകും. വ്യാഴാഴ്ച‌ പുലർച്ചെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളത്ത്, പഞ്ചാരിമേളം, നാലമ്പലത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് തുടങ്ങിയവ ഉണ്ടാകും.