മംഗലംഡാം-മുടപ്പല്ലൂർ റോഡിലെ ചിറ്റടി വളയൽ പാലം റോഡ് അപകടാവസ്ഥയിൽ.

മംഗലംഡാം: മുടപ്പല്ലൂർ-മംഗലംഡാം റോഡിലെ ചിറ്റടി വളയൽ പാലം റോഡ് അപകടാവസ്ഥയിൽ. കുടി വെള്ള പദ്ധതിയുടെ ഭാഗമായി കീറിയ ചാലുകൾ ശക്തമായ മഴയുടെ ഭാഗമായി വണ്ടാഴി മുതൽ മംഗലംഡാം വരെ ഗുരുതര അപകട അവസ്ഥയിൽ ആണ്. നാല് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി സ്കൂൾ വാഹനങ്ങളും, ഭാരമേറിയ ടിപ്പർ ലോറികളും കടന്നു പോകുന്നതാണ്. ഉടൻ തന്നെ ശാശ്വത പരിഹാരം കാണണ മെന്ന് ഇന്ന് കൂടിയ പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ ആവശ്യപ്പെട്ടതായി വാർഡ് മെമ്പർ ഡിനോയ് കോമ്പറ മംഗലംഡാം മീഡിയയോട് പറഞ്ഞു. അല്ലാത്ത പക്ഷം പൊതു ജനങ്ങളോടപ്പം ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും മെമ്പർ പറഞ്ഞു.

രാത്രി സമയങ്ങളിൽ ഇരുചക്ര വാഹങ്ങളിലുള്ള യാത്ര ഈ റോഡിൽ ഏറെ ദുഷ്കരമാണെന്ന് ഇതിലെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹനക്കാർ മംഗലംഡാം മീഡിയയിൽ പരാതി പ്പെട്ടിരുന്നു. പലപ്പോഴും എതിർ ദിശയിൽ വരുന്ന വലിയ വാഹനങ്ങൾ ഇരുചക്ര വാഹനക്കാരെ കാണുമ്പോൾ ഡിം ലൈറ്റ് ഇട്ട് സഹകരിക്കുന്നില്ല. റോഡിൽ ഇത്തരത്തിലുള്ള പൈപ്പ് ലൈൻ ഇട്ടതുമൂലം ഉണ്ടായ കുഴികളാൽ ഇരുചക്ര വാഹനക്കർക്ക് വലിയ വാഹനങ്ങൾ ഡിം ഇടാതെ വരുമ്പോൾ റോഡിൽ നിന്നും ഇതുപോലത്തെ കുഴികളിൽ വീഴാതെ വീട്ടിൽ എത്തുന്നത് ഭാഗ്യമായിട്ടാണ് പല ഇരുചക്ര വാഹന യാത്രക്കാരും കാണുന്നത് എന്ന് മീഡിയയോട് പറഞ്ഞു.