അജ്ഞാതവാഹനം ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു

നെന്മാറ : അജ്ഞാതവാഹനമിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നെന്മാറ വിത്തനശേരി നെന്മാറ പാടം സ്വദേശി വിനയൻ (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.45 നോടെ വല്ലങ്ങി ബൈപ്പാസില്‍ വെച്ചാണ് അപകടം. പഴതറയില്‍ നിന്നും നെന്മാറയിലേക്ക് വരുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനയനെ ആദ്യം നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് നെന്മാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അച്ഛൻ: മോഹൻദാസ്. അമ്മ: ലത. ഭാര്യ: നിമിഷ. മകള്‍: നിഹാര. സഹോദരി: വിദ്യ. നെന്മാറയിലെ ജ്വല്ലറിയിലെ ജീവനക്കാരനാണ് മരിച്ച വിനയൻ.