✒️ബെന്നി വർഗീസ്
നെല്ലിയാമ്പതി: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിയാമ്പതി പ്രദേശത്തെ വിതൂര സ്ഥലമായ ആനമട എസ്റ്റേറ്റിൽ നെല്ലിയാമ്പതി പഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം, വടക്കേഞ്ചേരി സാമുഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ആനമട എസ്റ്റേറ്റിൽ മെഡിക്കൽ ക്യാമ്പും, ദേശീയ ക്ഷയ രോഗ ഉന്മൂലന പരിപാടിയുടെ ഭാഗമായി ചുമ ഉള്ളവരുടെ കഫം പരിശോധന നടത്താൻ വേണ്ടി ശേഖരിച്ചു.
ആനമട പുതുപ്പാടിയിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ തൊഴിലാളികളെ വടക്കേഞ്ചേരി സമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീജ പരിശോധിച്ചു. സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ജസീന ചുമ ഉള്ളവരുടെ പക്കൽ നിന്നും കഫം ശേഖ രിക്കുകയും ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ രാജൻ, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ സുധ, നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ആരോഗ്യം ജോയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഫ്സൽ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സമാരായ ശുദിന സുരേന്ദ്രൻ, സംഗീത, പാലിയേറ്റീവ് നേഴ്സ് സീതലക്ഷ്മി എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.
കൈകാട്ടിയിൽ നിന്നും 12 കിലോമീറ്റർ ആകലെ സ്ഥിതി ചെയുന്ന പ്രദേശമാണ് ആനമട. ഇവിടെ എത്തി ചേരണമെങ്കിൽ ഫോർ വീൽ ഡ്രൈവ് ഉള്ള ജീപ്പാണ് ഏക മാർഗം.
Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.