നെന്മാറ: കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കാളിയായി നെന്മാറ സ്വദേശി സീതു ശാന്തകുമാര്‍. നെന്മാറ വിത്തനശ്ശേരി കച്ചേരിപ്പാടം കളത്തില്‍ ബിസിനസ്സുകാരനായ ശാന്തകുമാരന്റെയും, ബിന്ദുവിന്റെയും ഏക മകളായ സീതുവിനാണ് മന്ത്രാലയത്തിന്റെ എം. പാനല്‍ പട്ടികയിലുള്‍പ്പെട്ടത്.
ആറാം വയസ്സുമുതല്‍ മോഹിനിയാട്ടത്തിലും, ഭരതനാട്യത്തിലും നൃത്താഭ്യാസം നടത്തിയിരുന്ന സീതു സ്കൂള്‍ കലോത്സവങ്ങളിലും, കോളേജ് കലോത്സവങ്ങളിലും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കലയോടുള്ള അഭിനിവേശത്തെ തുടര്‍ന്നാണ് പഠനത്തോടൊപ്പം കലാപരിശീലനവും തുടര്‍ന്നത്.
കലമണ്ഡലം ധനുഷ സന്യാല്‍, എല്‍.എല്‍.വി. ഉണ്ണികൃഷ്ണന് തുടങ്ങിയവരുടെ കീഴിലാണ് നൃത്തപരിശീലനം നേടിയ സീതു 2023 ല്‍ ഡല്‍ഹിയില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ലൈറ്റിസില് മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ഗുരുവായൂര്‍, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ഗുരുഗോപിനാഥ് നടന കലാകേന്ദ്രം, തുടങ്ങി ഒട്ടേറെ വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ബി.ബി.എ, എം.ബി.എ ബിരുദങ്ങളും, കോ-ഓപ്പറേറ്റീവ് ബിസിനസ് മാനേജ്മെന്റില്‍ ഡിപ്ളോമയും, നേടിയ സീതു എറണാകുളം സെന്റ് തേരാസ് കോളേജില്‍ നിന്ന് ബി.എ. ഭരതനാട്യവും കരസ്ഥമാക്കിയിട്ടുണ്ട്.
നൃത്തപഠനം പുതുതലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി ഓണ്‍ലൈനായും, ഓഫ് ലൈനായും പരിശീലനം നല്‍കിവരുന്നുണ്ട്. ഡസ്റ്റകര് വഴി വിദേശത്തുള്ള വിദ്യാര്‍ഥികള്‍ക്കും നൃത്തപഠനം നല്‍കുന്നുണ്ട്. ദര്‍പ്പണ ഫേസ് ഓഫ് ഡാന്‍സ് ഡയറക്ടറായും, താളം നിര്‍വ്വാഹക സമിതിയംഗം, എന്നിവയിലും സജീവമായ സീതും ബിസിനസ്സിലും സജീവമാണ്. കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളുടെ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോഴും തിരുവാതിരക്കളിയില്‍ പി.എച്ച്.ഡി. നേടാനുള്ള ശ്രമത്തിലാണ് സീതു.
Similar News
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം