വടക്കഞ്ചേരിയിൽ ഫാൻസികടയുടെ ചുമർ തുരന്ന് മോഷണം.

വടക്കഞ്ചേരി: പോസ്റ്റ് ഓഫീസ് റോഡിലെ ദിയ ഫാൻസി എന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച രാത്രി ചുമർ കുത്തിത്തുറന്ന് മോഷണം. 3 ലക്ഷത്തോളം രൂപ വിലവരുന്ന ഗോൾഡ് കവറിങ് ആഭരണങ്ങളാണ് മോഷ്ട്ടാവ് കവർന്നത്. മൂലങ്കോട് കാരപ്പാടം വീട്ടിൽ നിഷാദിന്റെ ഉടമസ്ഥതയിൽ ഉള്ള ദിയ ഫാൻസി എന്ന പേരിൽ നടത്തിവരുന്ന ഗോൾഡ് കവറിങ് ആഭരണങ്ങൾ വിൽക്കുന്ന കടയിലാണ് മോഷണം നടന്നത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി.