January 15, 2026

കഞ്ചാവും, എംഡിഎംഎയും കടത്തിയ കാർ അതിസാഹസികമായി വടക്കഞ്ചേരി പോലീസ് പിടികൂടി.

വടക്കഞ്ചേരി: കഞ്ചാവും, എംഡിഎംഎയും കടത്തിയ കാർ അതിസാഹസികമായി വടക്കഞ്ചേരി പോലീസ് പിടികൂടി. പോലിസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ച് രക്ഷപെടാൻ ലഹരി മാഫിയയുടെ ശ്രമം. സംഭവത്തിൽ എസ് ഐയ്ക്ക് പരിക്കേറ്റു. കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വടക്കഞ്ചേരി പൊലീസ് പിന്തുടർന്ന കാറാണ് വാണിയംപാറയിൽ വച്ച് പൊലീസ് പിടികൂടിയത്. സംഭവത്തിൽ ലൈൻ ട്രാഫിക് എസ് ഐ മോഹൻദാസിന് പരിക്കേറ്റു.

പൊലീസ് ജീപ്പ് ഇടിച്ച് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് എസ് ഐയ്ക്ക് പരിക്കേറ്റത്. സംഭവത്തിൽ തൃശൂർ മുള്ളൂർക്കര വാഴക്കോട് അഴീക്കൽ സ്വദേശി മുഹമ്മദ് ബഷീർ (28), ചെർപ്പുളശ്ശേരി എലിയമ്പറ്റ സ്വദേശികളായ മുഹമ്മദ് ജൗഫർ (25), സെയ്തലവി (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവും, 100 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.